Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Authorities

കാടുപിടിച്ച പറമ്പുകളിലെ പാമ്പുശല്യം; ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്ക് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാം: കോ​​​ട​​​തി

കൊ​​​ച്ചി: കാ​​​ടു​​​പി​​​ടി​​​ച്ച് കി​​​ട​​​ക്കു​​​ന്ന പ​​​റ​​​മ്പു​​​ക​​​ളി​​​ൽ വി​​​ഷ​​​പ്പാ​​​മ്പു​​​ക​​​ള്‍ വ​​​ള​​​ര്‍ന്ന് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ഉ​​​ട​​​മ​​​യ്ക്കു നോ​​​ട്ടീ​​​സ് ന​​​ല്‍കി കാ​​​ത്തി​​​രി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ​​​ടു ഹൈ​​​ക്കോ​​​ട​​​തി. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ കാ​​​ഴ്ച​​​ക്കാ​​​രാ​​​യി മാ​​​റ​​​രു​​​ത്.

പൊ​​​തു​​​ശ​​​ല്യ​​​മാ​​​യി വി​​​ഷ​​​യ​​​ത്തെ ക​​​ണ്ട് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​​ത്ത് രാ​​​ജ് ആ​​​ക്ട് 238, 239 വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​രം ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നും ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​യ​​​ല്‍പ​​​ക്ക​​​ത്തെ കാ​​​ടു​​​പി​​​ടി​​​ച്ച പ​​​റ​​​മ്പി​​​ല്‍നി​​​ന്ന് വി​​​ഷ​​​ജ​​​ന്തു​​​ക്ക​​​ളു​​​ടെ ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മാ​​​വേ​​​ലി​​​ക്ക​​​ര തെ​​​ക്കേ​​​ക്ക​​​ര സ്വ​​​ദേ​​​ശി ജി​​​ജി വ​​​ര്‍ഗീ​​​സ് ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ത​​​ന്‍റെ വീ​​​ടി​​​നോ​​​ടു ചേ​​​ര്‍ന്ന് കാ​​​ടു​​​പി​​​ടി​​​ച്ചു കി​​​ട​​​ക്കു​​​ന്ന പ​​​റ​​​മ്പി​​​ലെ പാ​​​മ്പു​​​ശ​​​ല്യം പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പോ​​​ര്‍ട്ട​​​ലി​​​ല്‍ പ​​​രാ​​​തി ന​​​ല്‍കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ല്‍നി​​​ന്നു വി​​​വ​​​ര​​​ങ്ങ​​​ള്‍ തേ​​​ടി​​​യി​​​ട്ടും പ​​​റ​​​മ്പി​​​ന്‍റെ ഉ​​​ട​​​മ​​​യെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ മ​​​റു​​​പ​​​ടി.

അ​​​തി​​​നാ​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും പ​​​ഞ്ചാ​​​യ​​​ത്ത് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഉ​​​ട​​​മ​​​യെ അ​​​റി​​​യി​​​ല്ലെ​​​ങ്കി​​​ല്‍പ്പോ​​​ലും പ​​​ഞ്ചാ​​​യ​​​ത്ത് സ്വ​​​ന്തം നി​​​ല​​​യ്ക്കു കാ​​​ട് വെ​​​ട്ടി​​​ത്തെ​​​ളി​​​ക്ക​​​ണം. ഇ​​​തി​​​ന്‍റെ ചെ​​​ല​​​വ് പി​​​ന്നീ​​​ട് ഉ​​​ട​​​മ​​​യെ ക​​​ണ്ടെ​​​ത്തി ഈ​​​ടാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ കാ​​​ട് പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം വെ​​​ട്ടി​​​ത്തെ​​​ളി​​​ക്കാ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ച കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കും ബാ​​​ധ​​​ക​​​മാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up